യുദ്ധം – Malayalam Poetry
യുദ്ധങ്ങളോട് സംഭവിക്കരുത്എന്ന് പറയാൻ പറ്റില്ല.. എങ്കിലുംയുദ്ധ കൊതിയന്മാരുടെ ലോകത്ത്യുദ്ധങ്ങളോട് പറയുന്നതാവും ഭേദം.. എത്ര മരണങ്ങളാണ്ഒരു കുപ്പി പാലിന്റെ വില..?ഒരു കഷ്ണം റോട്ടിയുടെ…ബിരിയാണിയുടെ..ചപ്പാത്തിയുടെ..ഷർട്ടിന്റെ… ഷൂസിന്റെ..കാറിന്റെ….. ചോകളേറ്റിന്റെ… എത്ര കുട്ടികളുടെ മൃതദേഹങ്ങൾ വേണംഒരു ലിറ്റർ പെട്രോൾ വാങ്ങാൻ…? ഇതിന്റെ കണക്ക് ഉണ്ടാവില്ലേ..?ഉണ്ടാവും… ഉണ്ടാവണം…പക്ഷെ നമ്മളും അന്വേഷിക്കുന്നില്ല… -പഹയൻ- Continue reading യുദ്ധം – Malayalam Poetry
യാത്ര.. നടത്തം…
ആ നോക്കെത്താത്ത വഴികളിൽ ഒരുമിച്ച് നടക്കുമ്പോൾ അവർക്ക് വർഷങ്ങളായി അറിയാം എന്ന് തോന്നും. അവർ ആ വഴികളിൽ ഒരുമിച്ച് ജനിച്ചു കളിച്ച് വളർന്നവരാണെന്ന്. ജനിച്ചത് തൊട്ട് ആ വഴികളിൽ അവർ നടന്നു കൊണ്ടേയിരുന്നെന്ന്. അങ്ങനെയിരിക്കുമ്പോൾ ചില ചോദ്യങ്ങൾ മനസ്സിൽ വരും. ഒരാൾ ഇല്ലാതായാൽ എന്താവും എന്ന്. ആരാണ് ആദ്യം പോകുക എന്ന്. ആ മത്സരത്തിൽ അവർക്കിടയിൽ രണ്ടാൾക്കും ജയിക്കണം. രണ്ടു പേർക്കും ആദ്യം പോകണം. മരണത്തേക്കാൾ ഭയാനകമാണ് അവരിൽ ഒരാൾ അഭിമുകീകരിക്കാൻ പോകുന്ന ആ ഒറ്റപ്പെടൽ. എന്റെ ചിന്തകൾ അവരിലൊരാൾ കേട്ടത് പോലെ. അയാൾ പറഞ്ഞു. ” ഈ യാത്ര തുടർന്നേ … Continue reading യാത്ര.. നടത്തം…
കാപട്യം
ഇടയ്ക്ക് തോന്നും അർത്ഥവത്തായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന്. പിന്നെ ചിന്തിക്കും അല്ലെങ്കിലും ഈ ജീവിതത്തിന് എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോ എന്ന്. അല്ല ഈ ജീവിതത്തിൽ നമ്മൾ എന്തെങ്കിലും ഉണ്ടാക്കണം എന്നുണ്ടോ ? ഇല്ല… ജീവിക്കുക എന്നത് മാത്രമല്ലെ ജീവിതം നമ്മളോട് ആവശ്യപ്പെടുന്നുള്ളു..? മനുഷ്യരെന്ന രീതിൽ മരണം എന്ന പ്രക്രിയയെ കുറിച്ച് നമ്മൾ മനസിലാക്കുന്നു. അത് വിദൂരതയിലെവിടെയോ സംഭവിക്കുന്ന ഒന്നാണ് എന്ന് ചിന്തിക്കുമ്പോൾ പോലും. എന്നിട്ടും മരണം എന്നൊന്നില്ലാത്ത പോലെയാണ് പലപ്പോഴും നമ്മൾ പെരുമാറുന്നതും. ശരിയാണ് മറ്റു മൃഗങ്ങളെ പോലെ തന്നെയാണ് നമ്മൾ. പക്ഷെ അവരെക്കാൾ ചില ഉത്തരവാദിത്വങ്ങളുണ്ട് നമ്മൾക്കെന്ന് തോന്നാറുണ്ട്. ഈ … Continue reading കാപട്യം
നീ… ഞാൻ…
ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ എന്നറിയപ്പെടും. വർഷങ്ങളായി ആ മാസം ചിലതൊക്കെ കുത്തിക്കുറിക്കാൻ നോക്കും… ഇംഗ്ലീഷിലാണ് പതിവ്… ഇത്തവണ ഏപ്രിൽ രണ്ടിനാണ് തുടങ്ങിയത്.. ഏതായാലും.. ഇന്നലെ ഇംഗ്ലീഷിൽ എഴുതിയതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കുന്നു.. poem എന്ന് പറയുന്നതിനേക്കാൾ prose എന്നാണ് മലയാളത്തിൽ പറയാൻ തോന്നുന്നത് അത് കൊണ്ട് അങ്ങനെ തന്നെ എഴുതാം… നിന്റെ കണ്ണുകളിൽ ഭരമേറിയൊരു സൂര്യോദയം പ്രകാശിക്കുന്നത് എനിക്ക് കാണാം. നിന്റെ ചുണ്ടുകൾ ഒരിക്കലും ഈ ലോകത്തോട് വ്യക്തമാക്കാത്ത ആ അഭിപ്രായം എനിക്കിന്ന് മനസ്സിലാവും. ഞാൻ ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല എങ്കിലും നീയീ ജീവിതത്തിൽ … Continue reading നീ… ഞാൻ…
ഫേസ്‌ബുക്ക് വ്രണങ്ങൾ
രാവിലെ അലാറം അടിച്ചലറി അടിച്ചു പൂസായി കിടന്നവന്റെ അടഞ്ഞ കണ്ണിൽ മരണപ്പെട്ടവനേക്കാൾ ശാന്തത അലാറം ചത്തപ്പോൾ അവനുണർന്നുവൃണപ്പെടാനായി ഫേസ്‌ബുക്കിൽ പരതി പഹയന്റെ പോസ്റ്റുണ്ട് വൃണപ്പെടാൻ വകയുണ്ടാവും പല്ലു തേയ്ക്കാതെ വായ്നാറ്റം മുഴുവൻ അവൻ കമന്റിൽ മുക്കി പഹയനെ തെറി വിളിച്ചവർക്കൊക്കെ വാരി കോരി ലൈക്ക് വിതറി.. കക്കൂസിലിരുന്ന് വീണ്ടും വ്രണപ്പെട്ടു പല്ലു തേയ്ക്കുന്നതായി അഭിനയിക്കുന്നതിനിടക്കും വ്രണപ്പെട്ടു.കുളിച്ചപ്പോൾ ആ ഉണങ്ങാത്ത പുത്തൻ വ്രണങ്ങൾ നീറി ഈറനുടുത്ത് പഹയന്റെ പേജിൽ പോയി നോക്കി പഹയന്റെ ഫേസ്‌ബുക്ക് പേജ് കാണുന്നില്ല… “പഹയൻ തന്നെ ബ്ലോക്കി..” ഇനി എങ്ങനെ വ്രണപ്പെടും ഒരു കൂട്ടം വ്രണങ്ങളിൽ വെള്ള തുണി … Continue reading ഫേസ്‌ബുക്ക് വ്രണങ്ങൾ
ഡിവോഴ്സാണോ? – Malayalam Flash Fiction
“മാഷ് ഈ നാട്ട്കാരനാണോ”പുതുതായി കണക്ക് പഠിപ്പിക്കാൻ ചേർന്ന മനോജ് ചോദിച്ചു. മാഷ്ക്ക് ഉത്തരം പറയാൻ കഴിയുന്നതിന് മുൻപ്തന്നെ സുരേന്ദ്രൻ മാഷ് ഇടപെട്ടു. “മാഷ് ഈ നാട്ടുകാരൻ തന്നെയാണ് പക്ഷെ മാഷടെ പാർട്ണർ അല്ല” “എവടാ അവരടെ നാട്..?“അമേരിക്ക..” ഇപ്രാവശ്യം പ്രേമ ടീച്ചറാണ് ഉത്തരം കൊടുത്തത്.. “മദാമ്മയാണ്…”വായിക്കുന്ന പേപ്പറിൽ നിന്നും തലയുയർത്താതെ രവി സാർ പറഞ്ഞു. “അതെങ്ങനെ ഒപ്പി…” മനോജ് മുഴുമിപ്പിച്ചില്ല.എടുത്തിട്ട ഷർട്ടിൽ കീറൽ കണ്ടിട്ട് അത് മാറ്റാൻ നോക്കുമ്പോൾ മറ്റൊരു ഷർട്ട് കിട്ടാതെ നിൽക്കുന്നവനെ പോലെ ‘ഒപ്പി’ക്ക് ശേഷം ഒരു ച്ചു ചേർക്കാൻ മടിച്ച് മനോജ് നിന്നു. മറ്റൊരു വാക്കും അയാളുടെ … Continue reading ഡിവോഴ്സാണോ? – Malayalam Flash Fiction
അടയാളം – Malayalam Flash Fiction
അടയാളപ്പെടുത്തിയതൊന്നുമല്ല പിന്നെ കഥയായി പുറത്തു വന്നത്. അയാൾ പഴയ ജീവിതത്തിലേക്ക് അതേ മറന്ന വഴികളിലേക്ക് പോയത് എന്തോ തിരഞ്ഞിട്ട് തന്നെയായിരുന്നു. മുഖങ്ങൾ മാറിയിരുന്നു ഇലകളെല്ലാം കൊഴിഞ്ഞിരുന്നു. അയാൾ ഓർമ്മയിൽ നിന്നും ആ മരം നിന്ന സ്ഥലം കണ്ടു പിടിച്ചു. അതിൽ അയാൾ അടയാളം തിരഞ്ഞു… എല്ലാം മാറിയത് പോലെ ആ മരവും മാറിയിരിക്കണം. തിരിച്ചു വരുമ്പോൾ തനിക്കായി ആ അടയാളം സൂക്ഷിച്ചു വയ്ക്കണം എന്നാ മരത്തിനോട് ആരും പറഞ്ഞു കാണില്ല.. പിന്നിൽ നിന്നും വിളി കേട്ടപ്പോഴാണ് അയാൾ ഓരോ ചിന്തകളിൽ നിന്നും ഉണർന്നത്.. ഒരു പെൺകുട്ടി.. അയാളെ നോക്കി കുട്ടി ചോദിച്ചു … Continue reading അടയാളം – Malayalam Flash Fiction
A Flame in my Blood| Osip Mandelstam | Malayalam Translation
റഷ്യൻ കവി ഓസിപ്പ് മാൻഡെൽസ്റ്റാമാണ് ഇന്നത്തെ കവി. റഷ്യൻ വിപ്ലവത്തിനു ശേഷം സ്റ്റാലിന്റെ ഭരണകാലത്ത് സൈബീരിയയിലേക്ക് എഴുത്തുകാരിയായ ഭാര്യ നദെഷ്ദായുമായി നാടു കടത്തപ്പെട്ടു. ഓസിപ്പ് അവിടെ ഒരു കാന്പിൽ വച്ച് മരണമടഞ്ഞു. അദ്ധേഹത്തിന്റെ ‘എ ഫ്ലേം ഇൻ മൈ ബ്ലഡ്’ എന്ന കവിത വിവർത്തനം ചെയ്യാനുള്ള ശ്രമം എ ഫ്ലേം ഇൻ മൈ ബ്ലഡ് – ഓസിപ്പ് മാൻഡെൽസ്റ്റാം——————————————-എന്റെ രക്തത്തിൽ ആളി കത്തുന്ന ഒരു ജ്വാലയുണ്ട് എന്റെ വിരസമായ ജീവിതത്തെ അതിന്റെ എല്ല് വരെ കത്തിക്കുന്ന ഒന്ന്ഇന്നെന്റെ പാട്ടുകൾ കല്ലിൽ കൊത്തിയുണ്ടാക്കിയവയല്ല ഇന്നവ മരക്കഷ്ണങ്ങളിൽ വരച്ചവയാണ് അതിനിന്ന് ഭാരം നന്നേ കുറവാണ്, തീരെ മിനുസപ്പെടുത്തിയിട്ടില്ല.. … Continue reading A Flame in my Blood| Osip Mandelstam | Malayalam Translation
Poetry | Umberto Saba | Malayalam Translation
ഇറ്റാലിയൻ കവി ഉന്പേർട്ടോ സാബായാണ് (Umberto Saba 9 March 1883 – 26 August 1957) നമ്മുടെ ഇന്നത്തെ കവി അദ്ധേഹത്തിന്റെ ‘പോയെട്ട്രി’ എന്ന കവിതയുടെ വിവർത്തനം പോയെട്ട്രി – ഉന്പേർട്ടോ സാബാ ———————– അതായത്… കാറ്റടിച്ച് തകർന്ന് മുന്നോട്ട് കാണാൻ കഴിയാത്തത്ര മഞ്ഞ് നിറഞ്ഞ് ഒരു നഗരത്തെ ചാമ്പലാക്കാൻ തയ്യാറെടുത്ത് ചുറ്റും തീ കത്തിപ്പടർന്ന് ഒരു ചുവരിനോപ്പം ചേർന്ന് തുറക്കാൻ തയ്യാറായൊരു വാതിൽ അവൻ അത് വഴി അകത്തേക്ക് കടന്നു; അവനവിടെ ജീവനറ്റുപോകാത്ത ഒരല്പം കനിവ് കണ്ടെത്തുന്നു ഒരു മൂലയിൽ ഇളംചൂടുള്ള ഒരു മധുരമനുഭവപ്പെടുന്നു ഒരു മറന്നു പോയ … Continue reading Poetry | Umberto Saba | Malayalam Translation
സാഹിത്യവും എഴുത്തും വായനക്കാരും
ഇടതും വലതും മുകളിലും താഴത്തും നടത്തുന്ന സാംസ്കാരിക യുദ്ധങ്ങളിൽ മുറിവേൽക്കുന്ന സാഹിത്യം… എഴുത്തുകാരേയും അവരെഴുതിയ കൃതികളെയും മാറ്റി നിർത്തണം എന്ന് പറയുമ്പോഴും നമ്മൾ പലർക്കും അത് കഴിയുന്നില്ല. നമ്മളും ക്യാൻസൽ ചെയ്യുന്നു എഴുതുന്നവരെയും അവരുടെ എഴുത്തിനെയും…സാഹിത്യത്തെ കുറിച്ച് കാഫ്ക്ക പറഞ്ഞതിന്റെ എന്റെ സ്വാതന്ത്ര മലയാളം പരിഭാഷ ചേർക്കുന്നു 🙏————“നമ്മളെ മുറിവേൽപ്പിക്കുന്ന കുത്തി നോവിക്കുന്ന പുസ്തകങ്ങൾ മാത്രമേ നമ്മൾ വായിക്കാവൂ എന്ന് ഞാൻ കരുതുന്നു. നമ്മൾ വായിക്കുന്ന പുസ്തകം നമ്മുടെ തലയ്ക്ക് ഒരടി തന്ന് നമ്മെ ഉണർത്തുന്നില്ലെങ്കിൽ എന്ത് പ്രയോജനം.നമ്മൾ എന്തിനാണ് വായിക്കുന്നത്? ആരെങ്കിലും എഴുതുന്നത് വായിച്ചിട്ട് നമ്മൾക്ക് സന്തോഷിക്കാം എന്നത് കൊണ്ടാണോ…പുസ്തകങ്ങൾ … Continue reading സാഹിത്യവും എഴുത്തും വായനക്കാരും
